സ്ത്രീകളിലും കുട്ടികളിലും സർവ സാധാരണയായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് വിളർച്ച. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമാണ് പ്രധാനമായും വിളർച്ചയുണ്ടാകുന്നത്. അമിത രക്തസ്രാവം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയയാണ് വിളർച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ.ഇതുകൂടാതെ ചില മരുന്നുകളും ശരീരം ഇരുമ്പിന്റെ ആഗിരണത്തെ തടയാൻ കാരണമാകുന്നു.
രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച ഒഴിവാക്കാൻ പയറുവർഗ്ഗങ്ങളായ ബീൻസ്, നിലക്കടല പയർ മുളപ്പിച്ച് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് കൂടാതെ മുട്ട, ഇലക്കറികൾ, , തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവയും ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നീ വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണ വസ്തുക്കളും കഴിക്കാം. ഇത് കൂടാതെ ഈന്തപ്പഴം, നെല്ലിക്ക, കാരറ്റ്, മാതളം, ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് എന്നിവയും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് വിളർച്ച മാറ്റി ആരോഗ്യം വീണ്ടെടുക്കാൻ ഉത്തമമാണ്.