തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് പുറത്തിറക്കും. ഇന്നലെ വൈകിട്ട് 3 ന് വാർത്താസമ്മേളനത്തിൽ മാർഗരേഖ പുറത്തിറക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായെങ്കിലും പിന്നാലെ അത് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ മാർഗരേഖയിൽ ചില ഭേദഗതികൾ അദ്ദേഹം നിർദ്ദേശിച്ചു. അതുകൂടി ഉൾപ്പെടുത്തും.