kk

നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭർത്താവ് ശ്രീനിഷ് അരവിന്ദിനും സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയുണ്ട്. മകള്‍ നിലായുടെ ജനനത്തിന് ശേഷം ഇരുവരും ആലുവയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയിരുന്നു. പുതിയ വീടിന്റെ വിശേഷങ്ങൾ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും.

പൂമുഖത്ത് നിന്നു തുടങ്ങി അടുക്കളയിലൂടെ ബാൽക്കണി വരെ എത്തുന്നതാണ് വീടിന്റെ വിശേഷങ്ങൾ. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിംഗ് ഏരിയയും ലിവിംഗ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. മകളുടെ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്നതിനായി ട്രക്കിന്റെ രൂപത്തിലുള്ള കുഞ്ഞുകളിവണ്ടിയും ഇവിടെയുണ്ട്.

വിശാലമായ ഓപ്പണ്‍ കിച്ചണിൽ സാധനങ്ങള്‍ കൃത്യമായി ക്രമീകരിക്കുന്നതിന് റാക്കുകളും അലമാരകളും ഇവിടെയുണ്ട്. .മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയ്യുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ലിവിംഗ് റൂമിലുണ്ട്. .ഗസ്റ്റ് റൂമില്‍നിന്നും ലിവിംഗ് ഏരിയയില്‍നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്. പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ ഓർമ്മകൾ നിറയുന്ന ഫോട്ടോകള്‍ ബാല്‍ക്കണിയിലൊരുക്കിയിട്ടുണ്ട്. ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി പറയുന്നു.