സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാനുമൊക്കെയുള്ള ആഗ്രഹം അടക്കാനാവാത്തതാണ്. സ്കൂളുകൾ തുറക്കുന്നുവെന്നറിഞ്ഞതോടെ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഓൺലൈൻ ക്ളാസുകളും ഒറ്റപ്പെട്ട പഠനവുമെല്ലാം മടുത്തു.
അനുഷ് പ്രതീഷ്,
ഏഴാം ക്ലാസ് വിദ്യാർത്ഥി, എം.ജി.എം.
കരുണ സെൻട്രൽ സ്കൂൾ, പാരിപ്പള്ളി
സ്വദേശം ഒറീസയാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായാണ് കേരളത്തിൽ സ്ഥിരതാമസമാക്കിയത്. ഇവിടെയുള്ള പഠനം വലിയ അനുഭവമാണ്. നിലവിൽ ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സ്കൂൾ അന്തരീക്ഷവും കൂട്ടുകാരെയും അദ്ധ്യാപകരെയും മിസ് ചെയ്യുന്നുണ്ട്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമെന്നത് വലിയ ആശ്വാസമാണ്. എസ്.സന്ധ്യാഞ്ജലി,
എട്ടാം ക്ലാസ് വിദ്യാർത്ഥിനി,
ഗവ. വൊക്കേഷണൽ
ഹയർ സെക്കൻഡറി സ്കൂൾ, കഞ്ചിക്കോട്
ഒാൺലൈനായി ക്ളാസുകൾ അറ്റൻഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് വയനാട് പോലുളള ജില്ലയിൽ.അദ്ധ്യാപകർ നേരിട്ട് ക്ളാസെടുക്കുന്നത് ഒന്നിനും പകരമാകില്ല.കൂട്ടുകാരെ കാണുന്നതും ക്ളാസുകൾ അറ്റൻഡ് ചെയ്യുന്നതും ഒരു പോസിറ്റീവ് എനർജിയാണ്.
അനഘ എം നായർ
സൗപർണ്ണിക,ആനോത്ത്, പൊഴുതന,വയനാട്
ഓൺലൈൻ പഠനം കാരണം കണ്ണിന് വേദന മാത്രമല്ല, മങ്ങലുമുണ്ടായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ പിന്നെയും പിറകിലായിപ്പോകാൻ ഓൺലൈൻ പഠനം കാരണമായിട്ടുണ്ട്. എല്ലാവർക്കും സൗകര്യങ്ങളില്ലെന്നതു തന്നെ കാര്യം.
ലിയ ഫാത്തിമ,
പത്താം ക്ലാസ് വിദ്യാർത്ഥിനി,
കോക്കല്ലൂർ ജി.എച്ച്.എസ്.എസ്
വീട്ടിലിരുന്നു മടുത്തു. കൂട്ടുകാരികളെയെല്ലാം കാണാൻ കൊതിയാകുന്നു. സ്കൂൾ തുറന്നിട്ട് വേണം അവരുമായി അടിച്ചുപൊളിക്കാൻ. ഓൺലൈൻ ക്ളാസും വീട്ടിലെ പഠനവും ഒന്നും ശരിയാകുന്നില്ല. സ്കൂളിൽ നിന്ന് ടീച്ചർമാർ ക്ളാസ് എടുക്കുന്നത് പോലെ മൊബൈലിൽ ആകുന്നില്ല. വിഷയം വളരെ ചുരുങ്ങുന്നു. ഒന്നും മനസിലാകില്ല. സ്കൂൾ അന്തരീക്ഷം കിടിലൻ തന്നെയാണ്.
കെ. ജി വേദ
പ്ലസ് വൺ വിദ്യാർത്ഥി
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ
കാസർകോട്