താരങ്ങളുടെ കുടുംബ ചിത്രങ്ങളും, ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടി മാളവിക മോഹനന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരുകയാണ്. വർധാ അഹമ്മദ് ആണ് നടിയുടെ കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
കരിഷ്മ ബജാജ് ആണ് മേക്കപ്പ്. അർജുൻ കാമത്ത് ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. അർജുൻ തന്നെയാണ് ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളായ മാളവികയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram A post shared by Aarjun Kamath (@arjunkamath87)

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് നടിയുടെ ആദ്യ മലയാള ചിത്രം. പേട്ട, മാസ്റ്റർ എന്നീ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് ദേവരകൊണ്ടെയുടെ ‘ഹീറോ’, ധനുഷ്–കാർത്തിക് നരേൻ സിനിമ തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.