തിരുവനന്തപുരം: ശബരിമല മണ്ഡല തീർത്ഥാടനത്തോട് അനുബന്ധിച്ച് മാർഗരേഖ പുറത്തിറങ്ങി. 25,000 പേരെ ആദ്യ ദിവസങ്ങിൽ അനുവദിക്കും. പമ്പാസ്നാനത്തിനുള്ള അനുമതിയും നൽകും.
തീർഥാടകരുടെ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ പോകുന്നതിന് അനുമതി ലഭിക്കും. ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ സംവിധാനം തുടരും. ബുക്കിംഗ് വർദ്ധിപ്പിക്കാനും നെയ്യഭിഷേകം മുൻ വർഷത്തെപ്പോലെ തന്നെ നടത്താനും തീരുമാനമായി. മണ്ഡലകാലം നവംബർ 16 ന് ആരംഭിക്കും.