first-show

ഫസ്റ്റ്‌ഷോസ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ഇനി ചിത്രങ്ങൾ സൗജന്യമായി കാണാം.പ്ലേസ്റ്റോറിൽ നിന്ന് ഫസ്റ്റ്‌ഷോസ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്ത ശേഷം പാക്കേജിൽ നിന്ന് ഫസ്റ്റ്‌ഷോസ് പ്രീമിയം പാക്കേജ് സെലക്ട് ചെയ്ത് ലഭിക്കുന്ന കോഡ് കൊടുത്താൽ സിനിമകൾ സൗജന്യമായി കാണാം. ഇതിനുള്ള കൂപ്പൺ ഫസ്റ്റ് ഷോസിന്റെ ഫേസ്ബുക്ക് പേജിലും, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ലഭ്യമാണ്. ഇതിനുപുറമെ പേരന്റിംഗ് കൺട്രോൾ സൗകര്യവും ഫസ്റ്റ്‌ഷോസിൽ ഒരുക്കിയിട്ടുണ്ട്. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ടമുള്ള പ്രോഗ്രാമുകളും സിനിമകളും കാണാൻ കഴിയും. മലയാളത്തിലാദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ കാണാൻ ക്യൂ.ആർ കോഡ് സംവിധാനം കൊണ്ടുവന്നതും ഫസ്റ്റ്‌ഷോസാണ് സംവിധാനം ഒരുക്കിയത്.

ഹോളിവുഡ്, ആഫ്രിക്കൻ, ഫ്രഞ്ച്, നേപ്പാളി, കൊറിയൻ, ഫിലീപ്പീൻസ്, ചൈനീസ് ഭാഷകളിൽ നിന്ന് നൂറ് കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്‌ഷോസിലുള്ളത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നിലവിൽ ഇരുന്നൂറിലധികം രാജ്യങ്ങളിലുള്ളവർക്ക് ഫസ്റ്റ്‌ഷോയിലെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഭക്തിഗാനങ്ങൾ, ചലച്ചിത്ര സംഗീത വീഡിയോകൾ, മ്യൂസിക്കൽ ബ്രാൻഡ് പ്രോഗ്രാമുകൾ, ടെലിവിഷൻ സീരിയലുകളുടെ വെബ്സീരീസുകൾ, ഇന്ത്യൻ ചാനലുകളിലെ കോമഡി എപ്പിസോഡുകൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സ്റ്റേജ് നാടകങ്ങൾ, ലോകോത്തര പാചക വിഭാഗങ്ങൾ, പ്രതിവാരമാസ ജാതക പ്രവചനങ്ങൾ, തത്സമയ വാർത്താചാനലുകൾ തുടങ്ങി നിരവധി ‌‌ദൃശ്യവിസ്മയങ്ങളാണ് ആപ്പിലുള്ളത്. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫസ്റ്റ്‌ഷോയുടെ കേരളത്തിലെ ഓഫീസുകൾ കൊച്ചിയിലും തൃശ്ശൂരുമാണ്.