കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് വെച്ചാണ് നായയുടെ കടിയേറ്റ ആനന്ദ്, ഒരു മാസമായി ചികിത്സയിലായിരുന്നു. പേവിഷ ബാധയ്ക്കെതിരായ മൂന്ന് ഡോസ് കുത്തിവെയ്പ്പും എടുത്തിരുന്നു. ആലന്തട്ട എ യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.