അമ്പതാമത് ചി​ത്രമായ ഉടൻ പി​റപ്പേ ഒക്ടോബർ 14ന്

jyothika

തെ​ന്നി​ന്ത്യ​യി​ൽ​ ​ജ്യോ​തി​ക​ ​വി​സ്മ​യം​ ​തീ​ർ​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​ന്നു.​ ​വി​വാ​ഹ​ശേ​ഷം​ ​ക​രി​യ​റും​ ​കു​ടും​ബ​ ​ജീ​വി​ത​വും​ ​ഒ​രേ​പോ​ലെ​ ​കൊ​ണ്ടു​പോ​കു​ക​ ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ല.​ ​താ​ൻ​ ​ഇ​ന്നും​ ​സി​നി​മ​യി​ൽ​ ​നി​ൽ​ക്കാ​നു​ള്ള​ ​കാ​ര​ണം​ ​ഭ​ർ​ത്താ​വും​ ​ന​ട​നു​മാ​യ​ ​സൂ​ര്യ​യാ​ണെ​ന്ന് ​ജ്യോ​തി​ക​ ​മു​ൻ​പ് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് ​താ​ൻ​ ​ക​ട​ന്നു​ ​പോ​കു​ന്ന​തെ​ന്ന് ​ജ്യോ​തി​ക​ ​പ​റ​യു​ന്നു.​ ​അ​മ്പ​താ​മ​ത് ​സി​നി​മ​ ​റി​ലീ​സി​നെ​ത്തു​ന്ന​ ​സ​ന്തോ​ഷ​ ​വാ​ർ​ത്ത​യാ​ണ് ​ജ്യോ​തി​ക​ ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.ജ്യോ​തി​ക​യു​ടെ​ ​അ​മ്പ​താ​മ​ത് ​ചി​ത്രം​ ​ഉ​ട​ൻ​പി​റ​പ്പേ​ ​ആ​മ​സോ​ൺ​ ​പ്രൈമി​ൽ​ ​ഒ​ക്ടോ​ബ​ർ​ 14​ ​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഇ​റ​ ​ശ​ര​വ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശി​വ​കു​മാ​റാ​ണ് ​ജ്യോ​തി​ക​ ​യ്ക്കൊ​പ്പം​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യ് ​ല​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തു​ ​വ​ന്നി​രു​ന്നു.​ ​സ​മു​ദ്ര​ക്ക​നി,​ ​ക​ലൈ​യ​ര​സ​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​സൂ​ര്യ​യും​ ​ജ്യോ​തി​ക​യും​ ​ചേ​ർ​ന്ന് 2​ ​ഡി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ൽ​ ​ര​ക്ത​ബ​ന്ധം​ ​എ​ന്ന പേരി​ലാണ് ചി​ത്രമെത്തുന്നത്. ആ​ർ​ ​വേ​ൽ​ ​രാ​ജ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ഡി​ ​ഇ​മാ​ൻ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ.
ബോ​ളി​വു​ഡ് ​ചി​ത്രം​ ​ഡോ​ളി​ ​സാ​ജാ​ ​കെ​ ​ര​ഖ്‌​നാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സി​നി​മ​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി​യ​ ​ജ്യോ​തി​ക​ ​തെ​ന്നി​ന്ത്യ​യി​ലേ​ക്ക് ​ത​ന്റെ​ ​ചു​വ​ടു​മാ​റ്റി​യ​ത്തോ​ടെ​ ​രാ​ശി​ ​തെ​ളി​യു​ക​യാ​യി​രു​ന്നു.​ ​ത​മി​ഴ് ,​മ​ല​യാ​ളം,​ക​ന്ന​ഡ,​ ​തെ​ലു​ങ്ക് ​ സി​നി​മകളി​ലൂടെ​ ദക്ഷി​ണേന്ത്യൻ സി​നി​മ​ ​ആ​രാ​ധ​ക​രു​ടെ​ ​പ്രി​യ​ങ്ക​രി​യാ​യി.​ ​വി​ജ​യ്‌​ക്കൊ​പ്പം​ ​ജെ​ന്നി​ഫ​റാ​യി​ ​എ​ത്തി​യ​ ​ഖു​ശി,​ ​വി​ക്ര​മി​നൊ​പ്പം​ ​ഈ​ശ്വ​രി​യാ​യി​ ​എ​ത്തി​യ​ ​ദൂ​ൾ,​ ​മാ​ധ​വി​നൊ​പ്പം​ ​ന​ന്ദി​നി​യാ​യി​ ​എ​ത്തി​യ​ ​പ്രി​യ​മാ​നതോഴി,​ ​സൂ​ര്യ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​കാ​ക്ക​ ​കാ​ക്ക,​ ​ര​ജ​നി​കാ​ന്തി​നൊ​പ്പം​ ​ച​ന്ദ്ര​മു​ഖി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​പ്ര​ക​ട​നം​ ​ജ്യോ​തി​ക​യെ​ ​പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ചു.​
ഇ​തി​നി​ടെ​ ​ജ്യോ​തി​ക​ ​സൂ​ര്യ​ ​പ്ര​ണ​യ​വും​ ​വി​വാ​ഹ​വും​ ​ഇ​രു​വ​രു​ടെ​യും​ ​ആ​രാ​ധ​ക​ർ​ ​ആ​ഘോ​ഷി​ച്ചു.2006​ ​സെ​പ്തം​ബ​റി​ലാ​യി​രു​ന്നു​ ​സൂ​ര്യ​-​ ​ജ്യോ​തി​ക​ ​വി​വാ​ഹം.​ ​വി​വാ​ഹ​ശേ​ഷ​വും​ ​ത​ങ്ങ​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​താരം അ​ഭി​ന​യ​ ​രം​ഗ​ത്ത് ​തു​ട​ർ​ന്ന​ത് ​ആ​രാ​ധ​കരെ ആഹ്ളാദി​പ്പി​ച്ചു. വി​വാ​ഹ​ശേ​ഷം​ ​ജീ​വി​ത​ത്തി​ലെ​ ​നാ​യ​ക​ൻ​ ​സൂ​ര്യ​യ്ക്കൊ​പ്പം​ ​നാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​സി​ല്ലെൻട്ര് ഒ​രു​ ​കാ​ത​ൽ​ ​ഗം​ഭീ​ര​ ​വി​ജ​യ​മാ​വു​ക​യും​ ​ചെ​യ്തു.​ 2009​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​സീ​ത​ ​ക​ല്യാ​ണം​ ​സി​നി​മ​യി​ൽ​ ​ജ​യ​റാ​മി​നൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​ശേ​ഷം​ ​കു​ടും​ബ​ത്തി​നാ​യി​ ​ചെ​റി​യ​ ​ഇ​ട​വേ​ള​യെ​ടു​ത്ത​ ​താ​രം​ ​പി​ന്നീ​ട് 36​ ​വ​യ​തി​ലെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ഇ​പ്പോ​ൾ​ ​നാ​യി​കാ​ ​പ്രാ​ധാന്യ​മു​ള്ള​ ​സി​നി​മ​ക​ളാ​ണ് ​ജ്യോ​തി​ക​ ​കൂ​ടു​ത​ലും​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​പൊ​ൻ​മ​ക​ൾ​ ​വ​ന്താ​ൽ​ ​ആ​ണ് ​ജ്യോ​തി​ക​യു​ടേ​താ​യി​ ​അ​വ​സാ​നം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​യ​ ​ചി​ത്രം.