vi

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി രചിച്ച 'പുരികങ്ങൾക്കിടയിലെ സൂര്യോദയം" എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഡോ. രാജശ്രീ വാര്യർ പുസ്തകം സ്വീകരിച്ചു. പ്രൊഫ. വി.എൻ. മുരളി, കാരയ്ക്കാമണ്ഡപം വിജയകുമാർ, സുരേഷ് വെള്ളിമംഗലം, എസ്.എൻ. സുധീർ എന്നിവർ പങ്കെടുത്തു. ബുക്സ് ടാഗ് ആണ് പ്രസാധകർ.