harshal

ഈ സീസണിൽ 29 വിക്കറ്റുകളുമായി ഹർഷൽ പട്ടേൽ

ദുബായ് : ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം സ്വന്തമാക്കി ആർ.സി.ബിയുടെ പേസർ ഹർഷൽ പട്ടേൽ . സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റുകൾ നേടിയതോടെ ഹർഷലിന്റെ ഇരകളുടെ എണ്ണം 29 ആയി. മുംബയ് ഇന്ത്യൻസിന്റെ പേസർ ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് ഹർഷൽ മറികടന്നത്. കഴിഞ്ഞ സീസണിൽ മുംബയ്ക്കായി 27 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയിരുന്നത്.

ഇൗ സീസണിൽ ഒരു ഹാട്രിക്കും ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഹർഷൽ സ്വന്തമാക്കിയിട്ടുണ്ട്.