lovlina

തിരുവനന്തപുരം : ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ വനിതാ ബോക്സിംഗ് താരം ലവ്‌ലിന ബോർഗോഹെയ്ൻ തിരുവനന്തപുരത്ത് എത്തി. ഇന്ന് സെനറ്റ് ഹാളിൽ നടക്കുന്ന കേരള സർവകലാശാല സ്പോർട്സ് സ്കോളർഷിപ്പ് വിതരണച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് അസാംകാരിയായ ലവ്‌ലിന എത്തിയത്.

ഇന്നലെ വൈകിട്ട് ആറേകാലിന് പരിശീലക സന്ധ്യ ഗുരുംഗിനൊപ്പം ഇൻഡിഗോ വിമാനത്തിലെത്തിയ ലവ്‌ലിനയെ കേരള യൂണി.ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഇൻ ചാർജ് ഡോ.ജയരാജൻ ഡേവിഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മാസ്കോട്ട് ഹോട്ടലിലാണ് ഒളിമ്പിക് മെഡലിസ്റ്റിന് താമസമൊരുക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടിയും പങ്കെടുക്കും.

എം.സി മേരികോമിന് ശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ വനിതാ ബോക്സിംഗ് താരമാണ് ലവ്‌ലിന.