deadbody

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് മറ്റൊരു ശുചീകരണ തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചു. രാജാജി നഗർ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. രഞ്ജിത്ത് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു.