ദുബായ് ∙എക്സ്പോ സന്ദർശകർക്ക് മികച്ച സുരക്ഷ വാഗ്ദാനം ചെയ്ത ദുബായ് പൊലീസ്. .ദുബായ് എക്സ‌്പോയോട് അനുബന്ധിച്ച് നടന്ന സുരക്ഷാകാമ്പെയിനിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. മികച്ചതും വേഗത്തിലുള്ളതുമായ സംരക്ഷണമാണ് എക്സ്പോ സന്ദർശകർക്കു നൽകുകയെന്നും ദുബായ്ഇ പൊലീസ് വ്യക്തമാക്കി. ഒറ്റ ക്ലിക്കിൽ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്കു സൗകര്യപ്രദമായി ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് 'ഗൂഗിൾ പ്ലേ', 'ആപ്പ് സ്റ്റോർ', 'ഹുവാവേ' എന്നിവയിൽ ലഭ്യമാണ്.
.പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനുള്ള ദുബായ് പൊലീസിന്റെ പൂർണ സന്നദ്ധത ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കി. ഡിജിറ്റൽ വികസനവും സ്മാർട്ട് സേവനങ്ങളും വഴിയാണ് പൊലീസ് സുരക്ഷയൊരുക്കുക. രാജ്യാന്തര നിലവാരത്തിൽ വികസിപ്പിച്ചെടുത്തതാണ് ആപ്പ്. സുരക്ഷ, കമ്മ്യൂണിറ്റി സേവനം, സമൂഹത്തിൽ അവബോധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നതും കാമ്പെയ്നിന്റെ ലക്ഷ്യമാണ്.
അടിയന്തരമല്ലാത്ത കേസുകൾക്കുള്ള ഹോട്ട്‌ലൈൻ: 999, അല്ലാത്തവയ്ക്ക്: 901