co

ലണ്ടൻ: കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് ഒടുവിൽ ബ്രിട്ടൻ ക്വാറന്റൈൻ ഒഴിവാക്കി. ഇന്നലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൊവിഷീൽഡ് അല്ലെങ്കിൽ ബ്രിട്ടൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ ആവശ്യമില്ല. ഇത് ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വരും. ക്വാറന്റൈൻ ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് അതേ നാണയത്തിൽ മറുപടി നൽകിയ ഇന്ത്യ,​ ഇവിടെ എത്തുന്ന ബ്രിട്ടീഷുകാർക്കും കഴിഞ്ഞ ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി. തുടർന്നാണ് ബ്രിട്ടൻ നടപടി തിരുത്തിയത്.