ന്യൂഡൽഹി: രണ്ടുഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ വേണ്ടെന്ന് ബ്രിട്ടൻ സമ്മതിച്ചു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് ബ്രിട്ടൻ വഴങ്ങിയത്. കൊവിഷീൽഡ് ഉൾപ്പടെയുള്ള വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ വാക്സിനേഷൻ ബ്രിട്ടൻ അംഗീകരിക്കുകയും ചെയ്തു.
ഇന്ത്യയിൽനിന്നെത്തുന്നവർ പത്തു ദിവസം നിർബന്ധമായും ക്വാറന്റീലിൽ ഇരിക്കണമെന്നായിരുന്നു ബ്രിട്ടൻ നിർബന്ധം പിടിച്ചിരുന്നത്.. ഇതിനു തിരിച്ചടിയായി ബ്രിട്ടനിൽനിന്ന് വരുന്നവർക്ക് ഇന്ത്യയും പത്തുദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. വാക്‌സിനെടുത്തവർക്കടക്കമായിരുന്നു ഈ നിയമം.നേരത്തേ കൊവിഷീൽഡ് വാക്സിന്റെ കാര്യത്തിലും ഇന്ത്യ കർശന നിലപാടെടുത്തിരുന്നു.