airport

അബുദാബി: കൊവിഡ് വൈറസ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി. ക്വാറന്റീൻ ഇല്ലാതെ അബുദാബി എമിറേറ്റിൽ നേരിട്ട് പ്രവേശിക്കാവുന്ന കൂടുതൽ രാജ്യങ്ങളുടെ പട്ടിക അധികൃതർ പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തേ ക്വാറന്റീൻ കാര്യത്തിൽ ഇളവുനൽകിയിരുന്നു. വെള്ളിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് അധികൃതർ പറയുന്നത്. 82 രാജ്യങ്ങളുടെ പട്ടികയാണ് പുതുതായി പ്രഖ്യാപിച്ചത്.


അൽബേനിയ, അർമേനിയ, ഓസ്‌ട്രേലിയ,ഓസ്ട്രിയ, അസർബൈജാൻ, ബെ്രെഹൻ, ബെലാറസ്, ബെൽജിയം, ബെലീസ്, ഭൂട്ടാൻ, ബൊളീവിയ, ബോസ്‌നിയ, ബ്രസീൽ, ബ്രൂണെ, ബൾഗേറിയ, ബർമ, ബുറുണ്ടി, കാനഡ, ചിലി, ചൈന, കൊളംബിയ, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക് ,ഇക്വഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്ലാൻഡ്, ഇന്തോനേഷ്യ, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ജോർദാൻ, കസാക്കിസ്ഥാൻ, കുവൈറ്റ്, കിർഗിസ്ഥാൻ, ലക്‌സംബർഗ്, മാലിദ്വീപ്, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, മൊണാക്കോ, മോണ്ടിനെഗ്രോ, മൊറോക്കോ, നെതർലാന്റ്‌സ്, ന്യൂസിലാന്റ്, നോർവേ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, റഷ്യ, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, സീഷെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, തായ്‌വാൻ, താജിക്കിസ്ഥാൻ, തായ്‌ലൻഡ്, ടുണീഷ്യ, തുർക്ക്‌മെനിസ്ഥാൻ, ഉക്രെയ്ൻ, യു.കെ, അമേരിക്ക, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയവയാണ് ആ രാജ്യങ്ങൾ.