ആഡംബര കപ്പലിൽ നടന്ന ലഹരിപാർട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു, ആര്യൻ ഖാനെയും ഷാരൂഖ് ഖാനയെയും എതിർത്തും പിന്തുണച്ചും താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാൻ നടത്തിയ ഒരു പാര്‍ട്ടിയിലെ അനുഭവം നടി ഷെര്‍ലിൻ ചോപ്ര പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സുശാന്ത് സിംഗ് രാജ്‍പുത് മരണത്തെതുുടർന്ന് മയക്കുമരുന്ന് കേസില്‍ ചില താരങ്ങള്‍ അറസ്റ്റിലായിരുന്നു. അന്ന് നല്‍കിയ അഭിമുഖമാണ് ആര്യൻ ഖാൻ അറസ്റ്റിലായ സാഹചര്യത്തില്‍ ഷെര്‍ലിൻ ചോപ്ര വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് നടത്തിയ ഒരു പാര്‍ട്ടിയില്‍ താൻ കണ്ട കാര്യങ്ങളെ കുറിച്ചാണ് ഷെര്‍ലിൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ പ്രോഗ്രാമില്‍ ഡാൻസ് ചെയ്‍തുകൊണ്ടിരിക്കെ തളര്‍ന്നതിനാല്‍ വാഷ്‍റൂമില്‍ പോയതായിരുന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്‍ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡർ എടുക്കുകയായിരുന്നു. കൊക്കെയ്‍ൻ ആയിരുന്നു അത്. അത് കണ്ടപ്പോള്‍ താൻ അത് അവിടെ നിന്ന് പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ എന്താണ് നടക്കുന്നതെന്ന് അതോടെ മനസിലായെന്നും ഷെര്‍ലിൻ ചോപ്ര പറയുന്നു.
शाहरुख़ की KKR वाली पार्टी के बारे में, मैं ने ये इंटरव्यू पिछले साल दिया था..https://t.co/WMNTfeyy7A pic.twitter.com/5JTV3dNncz
— Sherlyn Chopra 🇮🇳 (@SherlynChopra) October 4, 2021
അതേസമയം ഇന്ന് ആര്യൻഖാനെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡിയിൽ വേണമെന്ന എൻ.സി.ബിയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ നടപടി. ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്.