us-submarine-hits-under-w

വാഷിംഗ്ടൺ: യു എസ് നാവിക സേനയുടെ ആണവ അന്തർവാഹിനി ദക്ഷിണ ചൈന സമുദ്രത്തിൽ അ‌‌ജ്ഞാത വസ്തുവിൽ ഇടിച്ചതായി റിപ്പോർട്ട്. എന്നാൽ സംഭവം നടന്ന സമയം അന്തർവാഹിനി ഏഷ്യ പസഫിക് മേഖലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകളോട് അമേരിക്കൻ നാവിക സേന പ്രതികരിച്ചത്.

കഴി‌ഞ്ഞ ഒക്ടോബർ രണ്ടിന് ആണവ ഊർജത്തിൽ പ്രവർത്തിക്കുന്ന അതിവേഗ ആക്രമണ അന്തർവാഹിനിയായ യു എസ് കണക്ടികട്ട്, ഇന്തോ പസഫിക് മേഖലയിൽ പ്രവർത്തിക്കുന്നതിനിടെ അ‌‌ജ്ഞാത വസ്തുവിൽ ഇടിക്കുകയായിരുന്നു എന്നായിരുന്നു യു എസ് നാവിക സേന ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.

Statement regarding #USSConnecticut (SSN 22):

The #USNavy Seawolf-class fast-attack submarine struck an object while submerged on Oct. 2, while operating in international waters in the Indo-Pacific region. There are no life threatening injuries.

More: https://t.co/2ojR5arcd4 pic.twitter.com/VNSQI5XJet

— U.S. Pacific Fleet (@USPacificFleet) October 7, 2021

ജീവന് ഭീഷണിയായ പരിക്കുകൾ ആർക്കുമില്ലെന്ന് നാവിക സേന അറിയിച്ചു. ഒരു ഡസനോളം പട്ടാളക്കാർക്ക് നിസാരമായ പരിക്കുകൾ ഏറ്റെന്ന് നാവിക സേന വാർത്തകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു എസ് എൻ ഐ ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്തർവാഹിനി ദക്ഷിണ ചൈന സമുദ്രത്തിൽ പ്രവർത്തിക്കുകയായിരുന്നു എന്നാണ് യു എസ് എൻ ഐ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്.