nobel-peace-prize

സ്റ്റോക്ക്ഹോം: സമാധാനത്തിനായുള്ള നോബേൽ പുരസ്കാരം മാദ്ധ്യമപ്രവർത്തകരായ മരിയ റേസ്സ, ദിമിത്രി മുറാതോവ് എന്നിവർ പങ്കിടും. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുള്ള ആദരമായാണ് ഇവർക്ക് അംഗീകാരം നൽകുന്നതെന്ന് പുരസ്കാര കമ്മിറ്റി അറിയിച്ചു.

റഷ്യൻ ദിനപത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപക എഡിറ്ററാണ് മുറാതോവ്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.

ഫിലിപ്പൈൻസിലെ ഓൺലൈൻ മാദ്ധ്യമമായ റാപ്ളറിന്റെ സ്ഥാപകയാണ് മരിയ റേസ്സ. മുമ്പ് സി എന്‍ എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ്സ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തിയതിന് ഫിലിപ്പൈന്‍സില്‍ ആറു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലായിരുന്നു ശിക്ഷ. തീവ്രവാദം കാരണം ലോകം ഇന്ന് നേരിടുന്ന ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.