തെന്നിന്ത്യൻ താരം പ്രഭാസ് നായകനായി എത്തുന്ന സ്പിരിറ്റ് എട്ടു ഭാഷകളിൽ ഒരുങ്ങുന്നു. പ്രഭാസിന്റെ 25-ാമത് ചിത്രമാണ് സ്പിരിറ്റ്. സഹതാരങ്ങളെ തീരുമാനിച്ചിട്ടില്ല. പ്രഭാസും സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. 2017ൽ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സന്ദീപ് റെഡ്ഡിയുടെ മൂന്നാമത് സിനിമയാണ് സ്പിരിറ്റ്. അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീർസിംഗ് ഒരുക്കിയതും സന്ദീപ് റെഡ്ഡിയാണ്. ടി സീരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഭൂഷൻ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രഭാസിന്റെ അഭിനയജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് സ്പിരിറ്റിൽ കാത്തിരിക്കുന്നതെന്നാണ് വിവരം.