വീടുവയ്ക്കുന്നതിന് മുമ്പ് ആദ്യം ചെയ്യേത് കിണർ കുഴിക്കുകയാണ്. മലയാളികളുടെ ഇടയിൽ പൊതുവേ ഉള്ള ഒരു വിശ്വാസമാണിത്. എന്നാൽ ഈ വിശ്വാസം ശരിയല്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ആദ്യം വീട് നിർമ്മിക്കണം. പിന്നീട് വീടിന് അനുസരിച്ച് വാസ്തുനോക്കി കിണർ കുഴിക്കുകയാണ് വേണ്ടത്. കിണർ ഉപാലയമാണ്. അതിനാൽ ആലയം നിർമ്മിച്ച ശേഷമേ ഉപാലയം നിർമ്മിക്കാവൂ.
കിണർ കുഴിക്കുന്നത് വാസ്തുനോക്കി വേണം. കിഴക്കുചേർന്ന് വടക്കുവശവും വടക്കുചേർന്ന് കിഴക്കുവശം വരുന്ന ഭാഗവുമാണ് കിണർ കുഴിക്കാൻ ഉത്തമമാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണറിൽനിന്നും ശുദ്ധജലത്തിന്റെ ലഭ്യത ഉണ്ടാകുന്നത് ഗൃഹവാസികൾക്ക് ശുഭകരവും ഐശ്വര്യദായകവുമാണ്. എന്നാൽ അസ്ഥാനത്ത് നിർമ്മിക്കുന്ന കിണറുകൾ വിപരീതഫലമാണ് നൽകുന്നതാണ്. കിഴക്കോട്ടു നോക്കിനിന്നാണ് വെള്ളം കോരേണ്ടത്. ഒരു വീട്ടിൽ രണ്ട് കിണർ ഒരിക്കലും പാടില്ല.
കിണറിന്റെ കാര്യത്തിൽ മാത്രമല്ല ജലസംഭരണിയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. വടക്കുകിഴക്ക് സംഭരണി വന്നാൽ സാമ്പത്തിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. കിഴക്കിനും ഇത് ബാധകമാണ്. തെക്കുകിഴക്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയും അപകടങ്ങളും, വ്യവഹാരങ്ങൾക്കും ഇടയാക്കും. തെക്കുപടിഞ്ഞാറ് സാമ്പത്തിക ആരോഗ്യസ്ഥിതി മെച്ചപ്പെടും. പടിഞ്ഞാറാണ് ഏറ്റവും ഉത്തമം.കിടപ്പുമുറിയുടെ നേരെ മുകളിൽ സംഭരണി വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.