ജനീവ: ഐക്യരാഷ്ട്രസംഘടനയുമായി ചേർന്ന് നടത്തിയ ലവ് മൈസെൽഫ് ക്യാമ്പെയ്നിലുടെ ലോകപ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ബാൻഡായ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപ. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാനും അതിനെതിരെ അവബോധം നൽകാനുമുള്ള ക്യാമ്പെയ്നാണിത്. 2017 മുതലാണ് ബി.ടി.എസും യു.എന്നിന്റെ ഭാഗമായ യൂണിസെഫും ലവ് മൈസെൽഫിനായി ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. ലവ് മൈസെൽഫ് എന്ന സന്ദേശവുമായി യു.എൻ ബി.ടി.എസിന്റെ സംഗീതപരിപാടികളിൽ പ്രത്യേക ബൂത്തുകൾ സംഘടന സ്ഥാപിച്ചിരുന്നു. ക്യാമ്പെയ്നിന്റെ സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു 2019ൽ വിവിധ രാജ്യങ്ങളിലായി ബി.ടി.എസ് നടത്തിയ സംഗീതപരിപാടികളിൽ പണം സമാഹരിച്ചത്. ക്യാമ്പെയ്ൻ സംബന്ധിച്ച ഒരു മ്യൂസിക് വിഡിയോ യു.എൻ ആസ്ഥാനത്ത് പ്രദർശിപ്പിച്ചതും ഗുണം ചെയ്തു. യു.എന്നിന്റെ പ്രവർത്തനം യുവജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാൻ ബി.ടി.എസുമായുള്ള പ്രവർത്തനം സഹായിക്കുമെന്ന് യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഹാൻറിയറ്റ പറഞ്ഞു. ആളുകൾക്ക് കൂടുതൽ സന്തോഷവും സ്നേഹവും പകരാൻ ലഫ് മൈസെൽഫുമായി മുന്നോട്ട് പോകും ബി.ടി.എസ്