ഈശോ , കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ഷെയ്ൻ നിഗം.
നിഷാദ് കോയ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. നാദിർഷ ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥൻ, ജയസൂര്യ ചിത്രം ഈശോ എന്നിവ പൂർത്തിയാക്കിയിരിക്കുകയാണ്. ബർമുഡ , വെയിൽ , കുർബാനി ,ഉല്ലാസം, ഖൽബ്,പൈങ്കിളി എന്നിവയാണ് ഷെയ്നിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.