dd

തിരുവനന്തപുരം:പ്രഭാത് ബുക്ക് ഹൗസിന്റെ ആഭിമുഖ്യത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി,ഡെപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരെ ആദരിച്ചു.ജോയിന്റ്‌ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. എഴുമറ്റൂർ രാജരാജവർമ്മ, പ്രേംകുമാർ,ഡോ.കെ. രവി രാമൻ, എസ്. ഹനീഫാ റാവുത്തർ, അഡ്വ.കെ. രാജു, പ്രൊഫ.എം.ചന്ദ്രബാബു, നിർമ്മാല്യം കെ.വാമദേവൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രകാന്തവും മുല്ലവള്ളിയും (അഞ്ജന ബിജോയ്) സിനിമ ജീവിതങ്ങൾ,സ്വപ്നങ്ങൾ (എം. വേണുകുമാർ), അഭയാർഥികൾ, വീണ്ടുവിചാരം (പ്രൊഫ.വെള്ളിമൺ നെൽസൻ ),കനവുകളിലെ നിനവുകൾ, കുറ്റവാളി (അഞ്ചൽ ദേവരാജൻ നായർ) പ്രകാശരഹസ്യം(എസ്.കെ.ഹരിനാഥ് ) ഗ്രാമസൗഭാഗ്യം (ലളിതാംബിക ഡി.കെ) എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനമാണ് നടന്നത്.