പാരിസ്: തിരിച്ചുവിളിച്ച നയതന്ത്രപ്രതിനിധിയെ ആസ്ട്രേലിയയിലേക്ക് തന്നെ അയക്കുമെന്നറിയിച്ച് ഫ്രാൻസ്.
ഫ്രാൻസുമായുള്ള അന്തർവാഹിനി കരാറിൽ നിന്ന് ആസ്ട്രേലിയ പിന്മാറിയതിനെ തുടർന്നാണ് നയതന്ത്രപ്രതിനിധിയായ ജീൻ പിയറി തെബോൾട്ടിനെ തിരിച്ചുവിളിച്ചത്. ആസ്ട്രേലിയയുമായുള്ള ഫ്രാൻസിന്റെ ബന്ധം എന്തെന്ന് ബോദ്ധ്യപ്പെടുത്തുകയും ദേശീയ താൽപര്യം സംരക്ഷിക്കുകയുമാണ് നയതന്ത്രപ്രതിനിധിയെ തിരിച്ചയക്കുന്നതിന് പിന്നിലുള്ളതെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ യീവ്സ് ലെ ദ്രിയാൻ പാർലമെന്റിൽ വ്യക്തമാക്കി.
ചൈനയുടെ വെല്ലുവിളി നേരിടാൻ അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞമാസം
ത്രിരാഷ്ട്ര സഖ്യം രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെ ആസ്ട്രേലിയ അന്തർവാഹിനി കരാറിൽ നിന്ന് പിൻമാറി. അമേരിക്കയിലെ നയതന്ത്രപ്രതിനിധിയെയും ഫ്രാൻസ് തിരിച്ചുവിളിച്ചിരുന്നു.