റോം: ലോകത്തിലെ നീളമേറിയ മൂക്കിന്റെ ഉടമ എന്ന സ്ഥാനം നിലനിറുത്തി തുർക്കി സ്വദേശിയായ മെഹ്മത് ഒസ്യൂറെക്ക് (71). ഇറ്റാലിയൻ ടി.വി ഷോ ആയ ലോ ഷോ ഡി റെക്കാഡ് എന്ന പരിപാടിയിലാണ് മെഹ്മതിന്റെ മൂക്കിന്റെ നീളം അളന്നത്. ഇദ്ദേഹത്തിന്റെ മൂക്കിന് 8.8 സെന്റിമീറ്റർ നീളമുണ്ട്.
മൂക്കിന്റെ പാലം തുടങ്ങുന്നത് മുതൽ താഴെയറ്റം വരെയാണ് അളന്നത്.
ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ലോകത്ത് ഏറ്റവും നീളം കൂടിയ മൂക്കിന്റെ ഉടമയ്ക്കുള്ള ഗിന്നസ് ലോക റെക്കാഡ് 2010ൽ മെഹ്മത് നേടിയിരുന്നു.
റെക്കാഡ് പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഹ്മത് വീണ്ടും മൂക്ക് അളന്നത്. അളവുകളിൽ മാറ്റമില്ലായിരുന്നു.
ചരിത്രത്തിലെ ഏറ്റവും നീളമേറിയ മൂക്കിന് ഉടമ 18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലണ്ട് സ്വദേശി തോമസ് വെഡ്ഡർസ് ആണ്. ഇദ്ദേഹത്തിന്റെ മൂക്കിന് 19 സെന്റിമീറ്റർ നീളമുണ്ടായിരുന്നു.