covid

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 95510 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 10944 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 120 പേർ കൊവിഡ് കാരണം മരണമടഞ്ഞു. ഇതോടെ കേരളത്തിൽ ആകെ മരിച്ചവരുടെ എണ്ണം 26072 ആയി. സംസ്ഥാനത്തെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 332 വാര്‍ഡുകളിൽ കര്‍ശന നിയന്ത്രണമുണ്ടാകും.

വിവിധ ജില്ലകളിലായി 3,71,196 പേർ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 3,56,899 പേര്‍ വീടുകളിലും 14,135 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 892 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ സംസ്ഥാനത്ത് 1,16,645 കൊവിഡ് രോഗികളാണുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് പുതുതായി രോഗം ബാധിച്ചു.