വാഷിംഗ്ടൺ: ടെക്സസിൽ ഗർഭച്ഛിദ്ര നിരോധനനിയമം നടപ്പാക്കുന്നത് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി താൽക്കാലികമായി മരവിപ്പിച്ചു. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നത് തടയണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരമാണ്. നിർണായകമായ ചുവടുവയ്പാണിതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.