ramoji

ഹൈദരാബാദ്: ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര സ്‌റ്റുഡിയോ സമുച്ചയവും അവധിക്കാല ആഘോഷകേന്ദ്രവുമായ റാമോജി ഫിലിംസിറ്റി സന്ദർശകർക്കായി വീണ്ടും തുറന്നു. സിനി-മാജിക്, തമാശ, ഫാന്റസി എന്നിവയുമായി വിനോദസഞ്ചാരികൾക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

ഫിലിം സിറ്റിയുടെ ഹോട്ടൽ സിതാര, ഹോട്ടൽ താര, വസുന്ധര വില്ല, ശാന്തിനികേതൻ, സഹാറ, ഗ്രീൻസ് ഇൻ എന്നിവിടങ്ങളിലായി ഏത് ബഡ്‌ജറ്റിനും ഇണങ്ങിയ സ്‌റ്റേ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. പൂർണമായും കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് ഫിലിംസിറ്റിയുടെ പ്രവർത്തനം. വിവരങ്ങൾക്ക് : 18001202999, http://www.ramojifilmcity.com/