kk

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ . നൂറിലധികം പേര്‍ മരിച്ചതായി റിപ്പോർട്ട് .

ഖുണ്ടൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ് . സ്ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. ഈദ് ഗാഹ്‌ പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.