blasters

കൊച്ചി: ഐ.എസ്.എല്ലിൽ പുതിയ സീസണിനായുള്ള ഒരുക്കം ഗംഭീരമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. പരിശീലന മത്സരത്തിൽ ഇന്ത്യൻ നേവിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർത്തു. ചെഞ്ചോയും അൽവാരോ വാസ്‌ക്വസും ബ്ലാസ്‌റ്റേഴ്സിനായി ലക്ഷ്യംകണ്ടു. ബ്ലാസ്‌റ്റേഴ്‌സ് കുപ്പായത്തിൽ സ്പാനിഷ് സ്ട്രൈക്കർഹ വാസ്‌ക്വസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

വാസ്‌ക്വസിനെ കൂടാതെ വിദേശതാരങ്ങളായ മാർകോ ലെസ്‌കോവിച്ച്, ജോർജ് പെരേര ഡയസ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. മധ്യനിരക്കാരായ സഹൽ അബ്ദുൾ സമദും ജീക്‌സൺ സിംഗും സാഫ് കപ്പിനുള്ള ഇന്ത്യൻടീമിനൊപ്പമായതിനാൽ ടീമിലില്ലായിരുന്നു. 12ന് എംഎ കോളജിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സന്നാഹം.