anshu-malik

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ അൻഷുമാലിക്കിന് വെള്ളി

ഒസ്‌ലോ: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അൻഷു മാലിക്ക്. വനിതകളുടെ 57 കിലോ വിഭാഗത്തിൽ ഫൈനലിൽ കാലിടറിയെങ്കിലും വെള്ളി നേടി അൻഷു റെക്കാഡ് നേട്ടം സ്വന്തം പേരിൽ കുറിക്കുകയായിരുന്നു. 2016ലെ ഒളിമ്പിക്സ് ചാമ്പ്യനായ അമേരിക്കയുടെ ഹെലൻ മറൗലിസിനോട് 1-4നായിരുന്നു ഫൈനലിൽ അൻഷുവിന്റെ തോൽവി. നേരത്തെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കാഡ് അൻഷു സ്വന്തമാക്കിയിരുന്നു.

നേരത്തേ 59 കിലോ ഗ്രാം വിഭാഗത്തിൽ സരിതാ മോർ ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു.