നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. എന്നാൽ പലരും വീടുകളിൽ റാഡിഷ്
അങ്ങനെ വാങ്ങാറില്ല എന്നത് മറ്റൊരു കാര്യം. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. റാഡിഷിന് കരൾ, ആമാശയം എന്നിവയ്ക്ക് ശക്തമായ ഡിടോക്സിഫൈ സവിശേഷതയുണ്ട്. ഇത് രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുകയും വിഷവസ്തുക്കളുടെ സഹായത്തോടെ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കംചെയ്യുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ റാഡിഷ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് മുള്ളങ്കി അഥവാ റാഡിഷ്. അതിനാൽ തന്നെ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.