ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ സ്വന്തമാക്കി. 13വർഷത്തിന് ശേഷം യുണൈറ്റഡിൽ തിരിച്ചെത്തിയ റൊണാൾഡോ മടങ്ങിവരവിലെ തന്റെ ആദ്യമത്സരത്തിൽ തന്നെ ഗോൾ നേടിയിരുന്നു. പ്രിമിയർ ലീഗിലെ പ്ലെയർ ഒഫ് ദി മന്ത് പുരസ്കാരം ഇത് അഞ്ചാം തവണയാണ് റൊണാൾഡോയ്ക്ക് കിട്ടുന്നത്. 2008 മാർച്ചിലാണ് ഇതിനുമുമ്പ് അവസാനമായി റൊണാൾഡോ ഈ പുരസ്കാരത്തിന് അർഹനായത്.