മുംബയ്: എ.ടി.എമ്മിൽ ഒരുമാസം തുടർച്ചയായി 10 മണിക്കൂറിനുമേൽ കാശില്ലാത്ത സ്ഥിതിയുണ്ടായാൽ ബന്ധപ്പെട്ട ബാങ്കിനുമേൽ 10,000 രൂപ പിഴചുമത്താനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. രബിശങ്കർ പറഞ്ഞു. ജനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കുകയായിരുന്നു സർക്കുലറിന്റെ ലക്ഷ്യം. എന്നാൽ, ഇതേക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പുനഃപരിശോധന. ആഗസ്‌റ്റിലെ കണക്കനുസരിച്ച് 2.13 ലക്ഷം എ.ടി.എമ്മുകളും 4.94 ലക്ഷം മൈക്രോ എ.ടി.എമ്മുകളും ഇന്ത്യയിലുണ്ട്.