തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ
മൂന്നു സ്ട്രീമുകളിലായി 562 പേരാണുള്ളത്.
മെയിൻ ലിസ്റ്റിൽ 122 പേരും സപ്ലിമെന്റിയിൽ 68 പേരും ഉൾപ്പെട 190 പേരാണ് സ്ട്രീം ഒന്നിന്റെ പട്ടികയിലുള്ളത്. 70 പേരുടെ മെയിൻ ലിസ്റ്റും, 113 പേരുടെ സപ്ലിമെന്ററിയും ഉൾപ്പടെ സ്ട്രീം രണ്ടിന്റെ പട്ടികയിൽ 185 പേർ. 187 പേരാണ് സ്ട്രീം മൂന്നിന്റെ പട്ടികയിൽ. ഇതിൽ 69
പേർ മെയിൻ ലിസ്റ്റിലും 118 പേർ സപ്ലിമെന്ററി ലിസ്റ്റിലുമാണ്.
പ്രാഥമിക,മുഖ്യ പരീക്ഷകൾക്ക് ശേഷം സ്ട്രീം ഒന്നിൽ 197 പേർ അഭിമുഖത്തിനെത്തിയതിൽ ഏഴ് പേർ പുറത്തായി. സ്ട്രീം രണ്ടിൽ 189 പേരും സ്ട്രീം മൂന്നിൽ 196 പേരുമാണ് അഭിമുഖത്തിനെത്തിയത്. സ്ട്രീം രണ്ടിൽ നാലു പേരും സ്ട്രീം മൂന്നിൽ ഒൻപത് പേരും അഭിമുഖം പാസായില്ല.
കാലാവധി ഒരു വർഷം:
പുതിയ വിജ്ഞാപനം ഉടൻ
ഇന്നലെ പ്രഖ്യാപിച്ച കെ.എ.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. 2022 ഒക്ടോബർ എട്ടിന് അവസാനിക്കും.. സർക്കാരിൽ നിന്ന് ശുപാർശ ലഭിക്കുന്ന മുറയ്ക്ക് അടുത്ത വിജ്ഞാപനമിറക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി . കെ.എ.എസ് പരീക്ഷാ നടപടികൾ സങ്കീർണണമായതിനാൽ ഉടൻ അടുത്ത വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. സിവിൽ സർവീസ് നിലവാരത്തിലുള്ളവരാണ് അഭിമുഖത്തിലെത്തിയവരിലേറെയും. സർക്കാർ സർവീസിന്റെ നിലവാരം മാറുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
ആകെ അപേക്ഷകർ:
₹സ്ട്രീം ഒന്ന് -5,47,543
₹സ്ട്രീം രണ്ട് -26,950
₹സ്ട്രീം മൂന്ന് -2951
പ്രാഥമിക പരീക്ഷ
എഴുതിയവർ:
₹സ്ട്രീം ഒന്ന് -308138
₹സ്ട്രീം രണ്ട് -20292
₹സ്ട്രീം മൂന്ന്- 1396
മുഖ്യ പരീക്ഷ
എഴുതിയവർ:
₹സ്ട്രീം ഒന്ന് -2005
₹സ്ട്രീം രണ്ട്- 985
₹സ്ട്രീം മൂന്ന് -723