കൊച്ചി: പ്രമുഖ ഇ-ബി2ബി., ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമായ ഉഡാൻ, 12 വരെ നീളുന്ന മെഗാ ഭാരത് സെയിൽ രണ്ടാംപതിപ്പിന് തുടക്കമിട്ടു. രാജ്യത്തെമ്പാടുമുള്ള പലചരക്ക് വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും ഉപകാരപ്പെടുന്ന വിധമാണ് സെയിൽ നടപ്പാക്കുന്നതെന്ന് ഉഡാൻ ഫുഡ് ആൻഡ് എഫ്.എം.സി.ജി ബിസിനസ് മേധാവി വിവേക് ഗുപ്‌ത പറഞ്ഞു.
മെഗാ സെയിലിൽ ചെറുകിട കച്ചവടക്കാർക്ക് നൂറിലേറെ ബ്രാൻഡുകളിൽ നിന്നും എഫ്.എം.സി.ജി കമ്പനികളുടെ അയ്യായിരത്തിലേറെ സ്‌റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് വിൽക്കാം. ഉഡാൻ ആപ്പിലൂടെ നിരവധി നേട്ടങ്ങളും കമ്പനി ഉറപ്പുനൽകുന്നു.