ന്യൂഡൽഹി : ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു. കർഷകർക്ക് നേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശയെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തിയത്.
അതേസമയം ആശിഷിനെ. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കേസിൽ യുപി സർക്കാരിന്റെ ഉദാസീന നിലപാടിനെതിരെ ഇന്ന് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
അതിനിടെ ആശിഷ് മിശ്രയെ അറസ്റ്റ ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാരമാരംഭിച്ചു.