expo

ദുബായ്: നവരാത്രി കാലമായതോടെ ദുബായ് എക്‌സ്‌പോയിലും നിറവാർന്ന നവരാത്രി ആഘോഷം സംഘടിപ്പിച്ചു. എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള‌ളതും മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ സംസ്‌കാരത്തിന്റെ മഹത്വമറിഞ്ഞവരും പരിപാടി അവതരിപ്പിച്ചത്.

പൊതുഅവധി ദിവസമായ ഇന്ന് പവലിയനിൽ പൊതുവെ നല്ല തിരക്കുണ്ട്. ഗുജറാത്തി കലാകാരന്മാരുടെ പരമ്പരാഗത നൃത്തവും സംഗീതാലാപന പരിപാടിയും അരങ്ങേറി. ഘാന സ്വദേശിയായ നിതായ് കൃഷ്‌ണ അവതരിപ്പിച്ച കീർത്തനാലാപനവും യോഗയും നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള‌ള അനുഗ്രഹീത കലാകാരന്മാരും എക്‌സ്‌പോ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ പൗരന്മാരെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള‌ളവരും എക്‌സ്‌പോ കാണാനെത്തി.