ദുബായ് എക്‌സ്‌പോ വേദിയുടെ പുറത്ത് കൂട്ടരുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോയുമായി നടി നൈല ഉഷ. ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച റീൽസിലാണ് നൈലയുടെ നൃത്തമുളളത്. നടിയുടെയും കൂട്ടരുടെയും നൃത്തം എക്‌സ്‌പൊ കാണാനെത്തിയവർ വീഡിയോയിൽ ചിത്രീകരിക്കുന്നതും കൗതുകത്തോടെ കാണുന്നതും വീഡിയോയിലുണ്ട്. പേളി മാണി ഉൾപ്പടെ നിരവധി പേർ പോസ്‌റ്റിൽ കമന്റുമായി ഇതിനകം എത്തിക്കഴിഞ്ഞു. സൂപ്പർ കൂൾ, കൂൾ എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.
ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുന്ന നടിയ്ക്ക് ഈയിടെ യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു. കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നൈല അഭിനയിച്ച പുണ്യാളൻ അഗർബത്തീസ്, പൊറിഞ്ചു മറിയം ജോസ്, ലൂസിഫർ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായി. സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം പാപ്പൻ, പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന മുഖ്യ ചിത്രങ്ങൾ.