പ്രഭുദേവ നായകനായി എത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ബഗീരയിൽ ഏഴു നായികമാർ. അമൈറ ദസ്തർ , രമ്യ നമ്പീശൻ , ജനനി അയ്യർ , സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ , സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് നായികമാരായി എത്തുന്നത്.ചിത്രത്തിൽ സീരിയൽ കില്ലറിന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. സായ് കുമാർ , നാസർ , പ്രഗതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഭരതൻ പിക്ചേഴ്സിന്റെ ബാനറിൽ ആർ .വി. ഭരതൻ ചിത്രം നിർമിക്കുന്നു. സംഗീതം: ഗണേശൻ എസ്. ഛായാഗ്രഹണം : അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് : റൂബെൻ , നൃത്തസംവിധാനം: രാജു സുന്ദരം, ബാബ ബാസ്കർ , വസ്ത്രാലങ്കാരം: സായ്, മേക്കപ്പ്: കുപ്പുസാമി.