ബോളിവുഡ് താരസുന്ദരിമാരിൽ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ അഭിനേത്രിയാണ് ജാൻവി കപൂർ. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ ചുരുങ്ങിയ സമയം കൊണ്ടാണ് ബോളിവുഡിന്റെ കണ്ണിലുണ്ണിയായത്. താരത്തിന്റെ ഫാഷനും ഫിറ്റ്നസ് വീഡിയോകളും സൈബർ ലോകത്ത് തരംഗമായിരുന്നു. ഇപ്പോഴിതാ ജാൻവിയുടെ കൈയിലെപുതിയ ടാറ്റൂവിന്റെ സവിശേഷതയാണ് ചർച്ചയാവുന്നത്.
'' I love you my labbu. You are the best baby in the world"" എന്ന ശ്രീദേവിയുടെ വാചകത്തിന്റെ ആദ്യ പകുതിയാണ് ജാൻവിയുടെ ടാറ്റു. അമ്മ ശ്രീദേവിയുടെ കൈപ്പടയിൽ തന്നെയാണ് ഇത് പതിപ്പിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. അമ്മ ശ്രീദേവി തനിക്ക് ൽകുന്ന സന്ദേശം ആണ് ജാൻവി ടാറ്റൂ ചെയ്തിരിക്കുന്നത്. ഗുഞ്ചൻ സക്സേനയിലെ ജാൻവിയുടെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. റൂഹിയാണ് ജാൻവിയുടേതായി അവസാനമായി റിലീസിനെത്തിയ ചിത്രം. ഗുഡ്ലക്ക് ജെറിയും മിലിയുമാണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.