sayanora

മലയാളികളുടെ പ്രിയപ്പെട്ട ഗായിക സയനോര ഫിലിപ്പിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗോൾഡൻ ബ്രൗണിഷ് ടോണിൽ ഹെയർ കളർ ചെയ്ത് പതിവിൽ നിന്ന് വ്യത്യസ്തമായൊരു ലുക്കിലാണ് സയനോര പ്രത്യക്ഷപ്പെട്ടത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സയനോരയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾക്കു പ്രതികരണങ്ങളുമായി സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഈ ലുക്ക് ഏറെ ഇഷ്ടമായി എന്നാണ് കമന്റ്ബോക്സിൽ നടി മന്യ കുറിച്ചത്. സയനോരയ്ക്ക് ഏത് ലുക്കും ഇണങ്ങും എന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ ഗായികയ്ക്ക് വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കൂട്ടുകാരികളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പമുള്ള നൃത്ത വിഡിയോയിലെ സയനോരയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പാപ്പരാസികളുടെ പരിഹാസം. തുടർന്ന് അതേ വേഷത്തിൽ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്താണ് പ്രിയ ഗായിക വിമർശകരുടെ വിമർശന ശരങ്ങൾ നിലം തൊടീച്ചത്.