ലക്നൗ:കസ്റ്റഡിയിൽ ഇരിക്കവെ സീതാപൂരിലെ ഗെസ്റ്റ്ഹൗസ് മുറി വൃത്തിയാക്കിയതിനു തന്നെ പരിഹസിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയെന്നോണം വീണ്ടും ചൂലെടുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
വെള്ളിയാഴ്ച യു.പിയിലെ ലവ്കുഷ് നഗർ സന്ദർശിച്ച പ്രിയങ്ക പ്രദേശവാസികൾക്കൊപ്പം ചേർന്നു സ്ഥലം വൃത്തിയാക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് ട്വീറ്റ് ചെയ്തു. വൃത്തിയാക്കുന്നത് ആത്മാഭിമാനത്തിന്റെ പ്രവൃത്തിയാണ്, യോഗി മനസ്സ് മാറ്റൂ’ എന്ന കുറിപ്പോടെയാണ് ട്വീറ്റ്.