j

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ ഇന്നലെ വൈകിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ശ്രീനഗറിലെ മേഥൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അതേസമയം, വെള്ളിയാഴ്ച ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ തയ്ബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.