തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) നിയമന റാങ്ക് പട്ടികയിലെ 207 പേരടങ്ങിയ മെയിൻ ലിസ്‌റ്റിൽ 125 പേരെ പരിശീലിപ്പിച്ച് ശ്രദ്ധേയ വിജയം നേടി കെ.എ.എസ് മെന്റർ. വി.കെ. പ്രശാന്ത് എം.എൽ.എ കെ.എ.എസ് മെന്ററിനെയും റാങ്ക് ജേതാക്കളെയും അഭിനന്ദിച്ചു.
ഡെപ്യൂട്ടി കളക്‌ടർ റാങ്ക് പട്ടികയിൽ (289/2018) രണ്ടും പന്ത്രണ്ടും റാങ്ക് നേടിയവരും കെ.എ.എസ് മെന്ററിൽ പരിശീലനം നേടിയവരാണ്. 2017ലാണ് കെ.എ.എസ് മെന്ററിന്റെ തുടക്കം. മെന്ററിന്റെ ഗവേഷണ വിഭാഗം സമഗ്രമായ പഠനത്തിലൂടെ തയ്യാറാക്കിയ കോഴ്‌സ് പ്ളാനിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് കെ.എ.എസ് പരിശീലനം നൽകിയത്. കെ.എ.എസ് മെന്ററിലെ വിദഗ്ദ്ധ ഫാക്കൽറ്റി ടീം യു.പി.എസ്.സി., യു.ജി.സി., എസ്.എസ്.സി., കെ.പി.എസ്.സി തുടങ്ങിയവയുടെ ഡിഗ്രിതല പരീക്ഷകൾക്കും പരിശീലനം നൽകുന്നുണ്ട്. ഫോൺ : 9061484877, 7994440444