മുംബയ്: ലോകത്ത് 10,000 കോടി ഡോളറിനുമേൽ (7.36 ലക്ഷം കോടി രൂപ) ആസ്‌തിയുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്ളൂംബെർഗിന്റെ പുതിയ ശതകോടീശ്വര പട്ടികയിൽ 11-ാമതുള്ള മുകേഷിന്റെ ആസ്‌തി 10,060 കോടി ഡോളറാണ് (7.40 ലക്ഷം കോടി രൂപ). ഏഷ്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷിന്റെ ആസ്‌തിയിൽ ഈവർഷം ഇതുവരെ മാത്രം 2,380 കോടി ഡോളറിന്റെ (1.75 ലക്ഷം കോടി രൂപ) വർദ്ധനയുണ്ടായി.
ക്ളബ്ബിലെ കൂട്ടർ
ബ്ളൂംബെർഗ് ശതകോടീശ്വര പട്ടികപ്രകാരം ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. ശതകോടീശ്വരന്മാരും ആസ്‌തിയും ഇങ്ങനെ: (തുക കോടി ഡോളറിൽ)
1. എലോൺ മസ്‌ക് : $22,210
2. ജെഫ് ബെസോസ് : $19,080
3. ബെർണാഡ് അർണോ : $15,560
4. ബിൽ ഗേറ്റ്‌സ് : $12,790
5. ലാറീ പേജ് : $12,450
6. മാർക്ക് സക്കർബർഗ് : $12,300
7. സെർജീ ബ്രിൻ : $12,010
8. ലാറീ എലിസൺ : $10,830
9. സ്‌റ്റീവ് ബോൾമെർ : $10,570
10. വാറൻ ബഫറ്റ് : $10,340
11. മുകേഷ് അംബാനി : $10,060