india-football

മാലെ : സാഫ് കപ്പ് ഫുട്ബാളിൽ ആദ്യ രണ്ട് മത്സരങ്ങളിലുംസമനില വഴങ്ങിയ ഇന്ത്യൻ ടീം ഫൈനൽ പ്രതീക്ഷ നിലനിറുത്താൻ ഇന്ന് നിർണായക മത്സരത്തിൽ നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനോട് 1-1ന് സമനില വഴങ്ങിയ ഇന്ത്യയെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഗോൾരഹിത സമനിലയിലാണ് തളച്ചത്. രണ്ടാം പകുതിയിൽ പത്തുപേരുമായി കളിച്ചാണ് ബംഗ്ളാദേശ് ഛെത്രിയേയും കൂട്ടരെയും സമനിലയിൽ തളച്ചത്. ഇന്നും ബുധനാഴ്ച മാൽദീവ്സിനെതിരെയും ജയിച്ചാലേ ഇന്ത്യയ്ക്ക്ക്ക് ഫൈനലിലെത്താനാകൂ.

കഴിഞ്ഞമാസം ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളിൽ നേപ്പാളിനെ നേരിട്ടിരുന്നു. സെപ്തംബർ രണ്ടിന് നടന്ന മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ അഞ്ചിന് ഇന്ത്യ 2-1ന് ജയിച്ചിരുന്നു.

ഇന്ത്യ Vs നേപ്പാൾ

9.30 pm മുതൽ യൂറോ സ്പോർട്സ് ചാനലിൽ ലൈവ്