indian-women

കരാര :ആസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നാലുവിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 118/9 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ആസ്ട്രേലിയ 19.1 ഓവറിൽ ആറുവിക്കറ്റിന് ലക്ഷ്യം കണ്ടു. ഇതോടെ ആസ്ട്രേലിയ മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.മൂന്നാം മത്സരം ഇന്ന് നടക്കും.